ഗുരുവായൂർ: ഭക്തിഗാനരചയിതാവും കവിയുമായ എസ്. രമേശൻ നായർ രചിച്ച്, പ്രശസ്തനായ എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ച്, പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രശസ്ത ഗായകർ ആലപിച്ച ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ സി.ഡി. ഗുരുവായൂർ ദേവസ്വം പുറത്തിറക്കുന്നു . മാർച്ച് 1 ഞായറാഴ്ച രാവിലെ 10.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു. കൃഷി വകുപ്പുമന്ത്രി ശ്രി. വി.എസ്. സുനിൽ കുമാർ പ്രഥമ സി.ഡി. യുടെ പ്രകാശനം നിർവ്വഹിക്കും. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക യൂടൂബ് ചാനലിന്റെയും, ഫേസ്ബുക്ക് പേജിന്റെയും ഉത്ഘാടനം, പ്രസ്തുത ചടങ്ങിൽ വെച്ചു തന്നെ ബഹു. മന്ത്രി സുനിൽകുമാർ നിർവ്വഹിക്കുന്നതായിരിക്കും.

ADVERTISEMENT

ദേവസ്വം ഓഫീസിൽ ചെയർമാൻ അഡ്വ കെ. ബി. മോഹൻദാസ് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഭരണ സമിതി അംഗങ്ങളായ എ. വി. പ്രശാന്ത്, കെ അജിത്ത്, കെ. വി. ഷാജി, ഇ. പി. ആർ. വേശാല മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ ദേവസ്വത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here