ഗരുവായൂർ: ഗുരുവായൂർ ഉത്സവം വൈദ്യുതലങ്കാര സബ്കമ്മിറ്റി യോഗം ഭരണസമിതി അംഗവും കൺവീനർ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു, എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) ജയരാജൻ അധ്യക്ഷത വഹിച്ചു, ഇക്കൊല്ലത്തെ വൈദ്യുതലങ്കാരം മുൻവർഷത്തേക്കാളും കൂടുതൽ വർണ്ണശബളമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സബ്കമ്മിറ്റി അംഗങ്ങളായ ടി. കെ ഗോപാലകൃഷ്ണൻ, പി.എസ് പ്രേമാനന്ദൻ രാജൻ ( ടൗൺ ക്ലബ് ) രാജശേഖരൻ (രാജുടി ) രാജഗോപാലൻ ( LIC) പ്രകാശൻ ( Rtd. SBT ), ഉണ്ണി രമണിക, കെ .യു കൃഷ്ണകുമാർ ( Mural Painting ), ചന്ദ്രൻ ചങ്കത്ത്, രാജൻ (Rtd. KWA), സലിൻ കുമാർ, ബിജിലാൽ (ആര്യഭവൻ), മായാമോഹനൻ, സുരേഷ് ( Ex. Eng. KSEB ഗുരുവായൂർ ) എന്നിവർ പങ്കെടുത്തു.
എ . ഇ. വിനോദ്കുമാർ സ്വാഗതവും, എ ഇ. മേഘ നന്ദിയും രേഖപ്പെടുത്തി, പൊതുയോഗം 24.2.2020 തിങ്കളാഴ്ച 10 30 ന് കുറൂരമ്മ ഹാളിൽവച്ച് നടത്തുവാൻ തീരുമാനിച്ചു.