ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ആരോഗ്യ വിഭാഗം വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 107 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു . സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടിയുടെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർ വൈസർമാരായ പി വി ജിജു, രജിത് കുമാർ സി കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ കെ, എസ് ബൈജു, പ്രദീപ് കെ എസ് എന്നിവരാണ് പരിശോധന നടത്തിയതെന്ന് നഗരസ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.
HOME GOL NEWS MALAYALAM