ഗുരുവായൂർ; ക്ഷേത്രോത്സവ കലാപരിപാടികൾക്ക് തിരുവാതിരക്കളി അവതരിപ്പിക്കാൻ 75 സംഘങ്ങൾ. നാട്ടിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മിക്ക മാതൃസമിതികളും തിരുവാതിരക്കളിക്ക് അപേക്ഷ നൽകിയിട്ടുണ്ട് . സംഘങ്ങൾക്ക് അവസരം നൽകുന്ന കാര്യം പരിഗണിക്കാൻ ഉത്സവപ്രാഗ്രാം കമ്മിറ്റി തീരുമാനിച്ചു . ദേവസ്വം ഭരണസമിതിയംഗം കെ . അജിത്ത് അദ്ധ്യക്ഷനായി . തിരുവാതിരക്കളിക്ക് മാത്രമായി ഒരു സ്റ്റേജ് നിർമ്മിക്കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി . ഗുരുവായൂരിലെ കലാകാരന്മാരുടെ പ്രതിനിധികളെ പ്രോഗ്രാം കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു . ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ . നാരായണൻ , ജനു ഗുരുവായൂർ , വി . പി ഉണ്ണികൃഷ്ണൻ , ചൂണ്ടൽ ബാബുരാജ് , ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കർ , മാനേജർ ഗീത , മണികണ്ഠൻ എന്നിവർ സംസാരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here