ഗുരുവായൂർ: ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.  അർജുൻ സോമശേഖർ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്. അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ.

ടിക്ടോക് വിഡിയോകളിലൂടെ പ്രശ്സതിയാർജിച്ച സൗഭാഗ്യ നർത്തകിയുമായി ശ്രദ്ധ നേടിയിട്ടുണ്ട്. സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും  2 വർഷത്തോളമായി പ്രണയത്തിലായിരുന്നു. ടിക്ടോക് വിഡിയോകളിലെ പ്രകടനത്തിനിടെ പ്രണയത്തിലാണോ എന്ന സംശയം ആരാധകർ പലപ്പോളും ഉന്നയിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് സൗഭാഗ്യ ഇക്കാര്യത്തിൽ സ്ഥരീകരണം നൽകിയത്.2019 ഡിസംബർ 29ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ വിവാഹസൂചനകൾ നൽകിയത്…വിവാഹ സൂചനയാണോ ചിത്രമെന്ന ആരാധകരുടെ സംശയത്തിന് വിവാഹനിശ്ചയ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ അവസാനം കുറിച്ചു.
ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

2017ലാണ് സൗഭാഗ്യയുടെ അച്ഛനും നടനുമായ രാജാറാം മരിച്ചത്.  പ്രതിസന്ധികളിൽ തളരാതെ നിന്ന അമ്മയെ സിങ്കപ്പെണ്ണെന്നാണ് സൗഭാഗ്യ സ്നേഹത്തോടെ വിശേഷിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here