ഗുരുവായർ; രോഗബാധിതനായ ഗുരുവായർ ദേവസ്വത്തിന്റെ ഗജരത്നം പത്മനാഭനെ പരിശോധിക്കാൻ ആസാമിൽ നിന്നുള്ള വിദഗ്ധ ഡോക്ടറായ കുനാൽ ശർമ ആനക്കോട്ടയിലെത്തി . ഇന്നലെ രാവിലെ കോട്ടയിലെത്തിയ കുനാൽ ശർമ പത്മനാഭനെ വിശദമായി പരിശോധിച്ചു . ഇപ്പോൾ പത്മനാഭനെ ചികിത്സിക്കുന്ന ഡോക്ടർമാരായ കെ. വിവേക്, ടി. എസ് രാജീവ് , പി. വേണുഗോപാൽ എന്നിവരോടു ചികിത്സയെ കുറിച്ചു വിശദമായി ചോദിച്ചറിഞ്ഞു . പ്രായാധിക്യം കൊണ്ടുള്ള രോഗമാണു പത്മനാഭനെന്നും ഇപ്പോൾ നടന്നു കൊണ്ടിരുക്കുന്ന ചികിത്സ തുടർന്നാൽ മതിയന്നും ഡോക്ടർ നിർദേശിച്ചു . ഇപ്പോൾ നൽകി വരുന്ന ആന്റിബയോട്ടിക് കോഴ്സ് കഴിഞ്ഞാൽ നിർത്തണമെന്ന് നിർദ്ദേശിച്ചു . ഭക്ഷണത്തിൽ പ്രോട്ടീൻ അളവു കൂട്ടണമെന്നും ഡോക്ടർമാർക്കു നിർദേശം നൽകി . ആനയ്ക്കു വിശ്രമവും വ്യായാമവും നൽകണമെന്നും അദ്ദേഹം പറഞ്ഞു . പരിശോധനയ്ക്കു ശേഷം ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് , ഭരണസമിതി അംഗങ്ങൾ , അഡ്മിനി സ്ട്രേറ്റർ എസ് . വി ശിശിർ എന്നിവരുമായി രോഗ വിവരങ്ങളും ചികിത്സയെ കുറിച്ചും ചർച്ച ചെയ്തു . പാപ്പാന്മാരായ സ ന്തോഷ് , കുഞ്ചു മണി എന്നിവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം പാപ്പാൻമാർ 24 മണിക്കൂറും പത്മനാഭനെ പരിചരിക്കുന്നുണ്ട് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here