ഗുരുവായൂർ: ഗുരുവായൂർ സ്പോർട്സ് അക്കാദമി (GSA) 2020 – 21 വർഷെത്തെ അക്കാദമി ഐ ലീഗ്, കേരള ലീഗ് മത്സരങ്ങളിലേക്കുള്ള ഫുട്ബോൾ ടീമിലേക്ക് പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താൻ സെലക്ഷൻ ട്രയൽസ് നടത്തുന്നു. വിവിധ age group (2005 മുതൽ-2014 വരെയുള്ള വർഷങ്ങളിൽ ജനിച്ചവർക്ക്) ലുള്ള ആർക്കും പങ്കെടുക്കാം അണ്ടർ-15 / അണ്ടർ-14/അണ്ടർ-12/ അണ്ടർ- 10 / അണ്ടർ 8 കാറ്റഗറികളിലുള്ള ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കുമാണ് സെലക്ഷൻ നടത്തുന്നത്.

ADVERTISEMENT

ഗുരുവായൂർ-മുതുവട്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഫെബ്രുവരി 22 ന് കാലത്ത് 7.30 അണ്ടർ-15 ( 2005) അണ്ടർ 14 (2006/2007) അണ്ടർ 12 (2008/2009) വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കും ഉച്ചതിരിഞ്ഞ് 2.30 ന് അണ്ടർ 10 (2010, 2011) അണ്ടർ 8 ( 2012, 2013, 2014) വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കും
ഫെബ്രുവരി 23 ന് കാലത്ത് മണിക്ക് അണ്ടർ 8 മുതൽ അണ്ടർ 14 വരെയുള്ള പെൺകുട്ടികൾക്കുമാണ് സെലക്ഷൻ ഉള്ളത്

3 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, ജനന സർട്ടിഫിക്കറ്റ് കളർ കോപ്പി എന്നിവ കൈവശം വെച്ച് നിശ്ചയിച്ച സമയത്തിന് തന്നെ സെലക്ഷൻ നടക്കുന്ന GHSS മുതുവട്ടൂർ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

സെലക്ഷൻ കിട്ടുന്ന മികച്ച കളിക്കാർക്ക് സൗജന്യ പരിശീലനം ലഭിക്കും. അല്ലാത്തവർക്ക് സോക്കർ അക്കാദമിയിൽ ചേരാൻ അവസരം ലഭിക്കുമെന്നും സെക്രട്ടറി സി.സുമേഷ് അറിയിച്ചു.

ഐ ലീഗ്, കേരള ലീഗ്‌, ജില്ലാ ലീഗ്, ബേബി തുടങ്ങിയ AIFF അംഗീകൃത മത്സരങ്ങളിൽ പങ്കെടുക്കാം. ആൾ ഇന്ത്യ ഫുട്ബോൾ സ്റ്റാർ റേറ്റിങ്ങ് ഉള്ള അക്കാദമി ആയതിനാൽ ജി എസ് എ യിലെ കുട്ടികൾക്ക് ദേശീയ -സംസ്ഥാന – ജില്ലാ ടീമുകളിലേക്കും പ്രമുഖ ക്ലബുകളിലേക്കും ഉള്ള സെലക്ഷനിൽ നേരിട്ടുള്ള പരിഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും 9846910169, 8848215588 നമ്പറുകളിൽ ബന്ധപെടേണ്ടതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here