കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഗുരുവായൂർ ടെംപിൾ പോലീസും ഗുരുവായൂർ ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി നടന്നു . ഗുരുവായൂർ ടെംപിൾ സർക്കിൾ ഇൻസ്പെക്ടർ ടി . എ പ്രേമാനന്ദകൃഷ്ണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി. ഡി ജോൺസൺ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യു ശ്രീജി , എസ് . പി . സി കോഡിനേറ്റർ മനോജ് , എൻ . എസ് സഹദേവൻ എന്നിവർ സംസാരിച്ചു . ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here