ഗുരുവായൂർ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) ബ്രഹ്മക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണം നടത്തി. ബ്രഹ്മക്കുളം ബദ്രിയ്യ നഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂനിറ്റ് സ്ഥാപകാംഗം അബ്ദു റഹിം അഫ്ദലി പതാക ഉയർത്തി. സയ്യിദ് അലവി കോയ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.എ മുഹമ്മദ് മുസ്ല്യാർ അദ്ധ്യക്ഷനായി. ആർ.വി അബ്ദുല്ല മുസ്ല്യാർ, മദ്രസ സെക്ര. പി.കെ അബ്ദുറസാഖ്, കെ.എ ശഫീഖ് ‘ മൗലവി, മുഹമ്മദ് സയാൻ, മുഹമ്മദ് ഫർഹാൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here