ഗുരുവായൂർ: വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പിന്റെ എയർ വാൾവിൽ നിന്നും പാഴായി പോകുന്നത് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം . ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ റോഡിലാണ് ഈ കാഴ്ച. നിരവധി തവണ നാട്ടുകാരും യാത്രക്കാരും വാട്ടർ അതോറിറ്റി ഓഫീസിൽ നേരിട്ട് പരാതി പറഞ്ഞെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. നിലവാരം കുറഞ്ഞ വാൾവുകൾ ഉപയോഗിച്ചതാണ് വെള്ളം പാഴാകുന്നതിന് പ്രധാന കാരണമെന്നാണ് ആരോപണം. മേഖലയിൽ നിരവധി സ്ഥലങ്ങളിലാണ് വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥയെ തുടർന്ന് ശുദ്ധജലം പാഴായി പോകുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here