ഗുരുവായൂർ: ദേവസ്വം ഗസ്റ്റ് ഹൗസുകളായ ശ്രീവത്സം, പാഞ്ചജന്യം, കൗസ്തുഭം എന്നിവിടങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ ഓൺ ലൈൻ ബുക്കിങ് സംവിധാനം തുടങ്ങുമെന്ന് ചെയർമാൻ കെ. ബി. മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇ-ദേവസ്വം പദ്ധതിയുടെ ഭാഗമായി എല്ലാവി ഭാഗങ്ങളും ഓൺലൈൻസംവി ധാനത്തിലേക്ക് മാറും.

ഗജരത്നം പദ്മനാഭൻറയും വലിയകേശ വൻറയും വിലക്ക് നീക്കാൻ ദേവസ്വം ഗൗരവമായി ഇടപെടുമെന്നും ചെയർമാൻ അറിയിച്ചു. ദേവസ്വം പുറത്തിറക്കുന്ന കൃഷ്ണ ഭക്തിഗാനങ്ങളുടെ ആൽബം മാർച്ച് ഒന്നിന് മന്ത്രി വി. എസ്. സുനിൽകുമാർ പ്രകാശനം ചെയ്യും. പാഞ്ചജന്യം അനക്സ് നിർമാണം പൂർത്തിയാക്കാനും ദേവസ്വം മെഡിക്കൽ സെൻററിനോടു ചേർന്ന് പുതിയ കെട്ടിടം നിർമിച്ച് ചികിത്സാ സംവിധാനങ്ങളും വിപുലപ്പെടുത്താനും തിരുമാനിച്ചതായി ചെയർമാൻ അറിയിച്ചു. ദേവസ്വം ഭരണസമിതിയഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ . വി . പ്രശാന്ത്, കെ. അജിത്, ഇ. പി. ആർ . വേശാല, കെ. വി. ഷാജി, അഡ്മിനിസ്ട്രേറ്റർ എസ്. വി. ശിശിർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here