ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിന് മൊത്തം 2. 96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. ഇതിൽ പ്രസാദൗട്ടിനും പകർച്ചയ്ക്കും മാത്രമായി 2.30 കോടി രൂപയാണ്. ഉത്സവ കലാപരിപാടികൾക്ക് 35 ലക്ഷവും, വാദ്യത്തിന് 15 ലക്ഷവും ദീപാലങ്കാരം 10.55 ലക്ഷം എന്നിങ്ങനെയും വകയിരുത്തി. ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ. ബി. മോഹൻദാസ് അധ്യക്ഷനായി. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഇ. പി. ആർ. വേശാല മാസ്റ്റർ, എ. വി. പ്രശാന്ത്, കെ അജിത്, എ. വി. ഷാജി, അഡ്മിനിസ്ട്രേറ്റർ എസ്. വി. ശിശിർ എന്നിവർ പങ്കെടുത്തു. മാർച്ച് 6 മുതൽ 15 വരെയാണ് ഉത്സവം.

ക്ഷേത്രത്തിന് 100 മീറ്റർ ചുറ്റളവിൽ നിർമ്മാണം നടത്തുന്നതിനെതിരെ കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം ദേവസ്വത്തിന് ബാധകമല്ലെന്ന ഹൈക്കോടതി തന്നെ വ്യക്തമാക്കിയതായി ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ഇക്കാരണം പറഞ്ഞ് തെക്കേനടയിൽ സ്ഥിരം പന്തൽ നിർമിക്കുന്നതിനും പടിഞ്ഞാറെ നടയിൽ കലവറ നിർമിക്കുന്നതിനും നഗരസഭ ഏർപ്പെടുത്തിയ വിലക്ക് അസാധുവാകും. ഉത്സവം കഴിഞ്ഞാൽ നിർമാണം ആരംഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here