ശ്രീനാരായണ ധർമ്മപഠന കേന്ദ്രത്തിന്റെ കുടുംബ പഠന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. 

ഗുരുവായൂർ: ശ്രീനാരായണ ധർമ പഠന കേന്ദ്രത്തിന്റെ 2020 ലെ കുടുംബ പഠന ക്ലാസ് ഗുരുവായൂർ സൂര്യ മാധവം അപ്പാർട്മെന്റിലുള്ള യോഗ ഹാളിൽ വെച്ച് കാലടി നീലീശ്വരം ശ്രീനാരായണ ആശ്രമം അധിപൻ ശ്രീമത് സൈഗൻ സ്വാമികൾ ഉദ്‌ഘാടനം ചെയ്തു. ഗുരുദേവ കൃതികളെ ആസ്പദമാക്കിയിട്ടുള്ള വിഷയങ്ങളെ കുറിച്ചും, വിദ്യാർത്ഥികളുടെ പഠനശേഷി എങ്ങനെ വർദ്ധിപ്പിക്കാം, പരീക്ഷയിൽ മാർക്ക് എങ്ങനെ കൂടുതൽ നേടാം, പരീക്ഷ സമയത്ത് മാതാപിതാക്കൾക്ക് ഉണ്ടാകുന്ന അമിത സ്ട്രസ് എങ്ങനെ കുറക്കാം, ശ്രീനാരായണ ഗുരുദേവൻറെയും, ആധുനിക ശാസ്ത്രത്തിന്റെയും വീക്ഷണത്തിൽ എന്നതിനെ പറ്റിയുമായിരുന്നു പഠന ക്ലാസ്. ശ്രീമത് സൈഗൻ സ്വാമികളായിരുന്നു ക്ലാസ് നയിച്ചത്. ശ്രീനാരായണ ധർമ്മപഠന കേന്ദ്രം ഗുരുവായൂർ, കുന്നംകുളം മേഘല ചെയർമാൻ വടാശേരി ബാലചന്ദ്രൻ, അഡ്വ.വേലായുധൻ ഗുരുവായൂർ, അഡ്വ.രവി ചങ്കത്ത് ഗുരുവായൂർ, രക്ഷാധികാരികളായ പി.പി.സുനിൽകുമാർ മണപ്പുറം , ചന്ദ്രൻ വി.വേലായുധൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ജനറൽ കൺവീനർ അയിനിപ്പുള്ളി ചന്ദ്രശേഖരൻ, ഗോപി തോട്ടുംപുറത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൂറിൽപുറം വിദ്യാർത്ഥികളും, രക്ഷിതാക്കളും, നിരവധി ഗുരുഭക്തന്മാരും പഠന ക്ലാസ്സിൽ പങ്കെടുത്തു. പ്രമുഖ വ്യക്തികളും പരിപാടിയിൽ സംബന്ധിച്ചു.തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. 

വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

guest
0 Comments
Inline Feedbacks
View all comments