ഗുരുവായുർ: ഗുരുവായുർ മമ്മിയുർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന മത്തവിലാസം കൂത്ത് സമാപിച്ചു. അത്യപൂർവ്വമായി അതിവിശിഷ്ടമായ ആചാരാനഷ്ടാനങ്ങളോടെ ക്ഷേത്രം നാലമ്പലത്തിനകത്തോ കൂത്തമ്പലത്തിലൊ വെച്ചുമാത്രം അവതരിപ്പിക്കുന്ന മഹാദേവനെയും ശ്രീപാർവ്വതിയെക്കുറിച്ചുള്ള, പുണ്യ പൗരാണിക സംസ്കൃത കലാരൂപമാണ് മത്തവിലാസം കൂത്ത്.

കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ആചാര്യനും ലോകപ്രശസ്തനും ഐതിഹാസികമായ കലാകാരനുമായിരുന്ന പരേതനായ പെങ്കുളം രാമചാക്യാരുടെ അരുമശിഷ്യനും കേരളത്തിലെ പ്രശസ്ത കലാകാരനുമായ കലാമണ്ഡലം രാമചാക്യാരുടെ ( പൈങ്കുളം രാമചാക്യാർ ) നേത്യത്വത്തിലാണ് മത്തവിലാസം കൂത്ത് നടന്നത് .
