ഗുരുവായൂർ: ടി . വി . എസ് കമ്പനി പുതുതായി പുറത്തിറക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു . ടി . വി . എസുകാർ ഓരോ പുതിയ വാഹനം പുറത്തിറക്കുമ്പോഴും ആദ്യത്തേത് ഗുരുവായൂരിൽ വഴിപാട് നൽകാറുണ്ട് . ക്ഷേത്രം കൂത്തമ്പലം അരക്കോടി രൂപ ചെലവിട്ട് പുനരുദ്ധരിച്ചതും ടി . വി . എസുകാരാണ് . കൂത്തമ്പലത്തിന്റെ നിർമാണം പൂർത്തിയായ വേളയിലാണ് സ്കൂട്ടറിന്റെ സമർപ്പണവും നടന്നത് . ടി . വി . എസ് കമ്പനി ഡയറക്ടർമാരിലൊരാളായി രാധാകൃഷ്ണ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് . വി ശിശിറിന് താക്കോൽ കൈമാറി .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here