ഗുരുവായൂർ: ഡോക്ടർമാരുടെ സംഘത്തിന്റെ വിദഗ്ധ ചികിത്സയും ലോകമെമ്പാടുമുള്ള ഗുരു വായൂർ പത്മനാഭന്റെ ആരാധകരുടെ പ്രാർഥനയും ഫലം കണ്ടു തുടങ്ങി .
കഴിഞ്ഞ ദിവസം ഏറെ ക്ഷീണിതനായിരുന്ന പത്മനാഭന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട് . കൂടുതൽ പരിശോധനക്കായി ആസാമിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർ കുനാൽ ശർമ ഇന്നെത്തും . ഇന്നലത്തെ രക്ത പരിശോധനയിൽ ഡബ്ല്യൂ ബി സി കുറഞ്ഞിട്ടുണ്ട് . കഴുത്തിലെ നീരിനും ചെറിയ കുറവുണ്ട് . കഴിഞ്ഞ ദിവസം ആരംഭിച്ച് പുതിയ ആന്റിബയോട്ടിക്കു ഫലിച്ചു തുടങ്ങിയതായാണു ലാബ് പരിശോധന ഫലം സുചിപ്പിക്കുന്നതെന്നു ഡോ പി. വേണുഗോപാൽ അറിയിച്ചു

ADVERTISEMENT

ആന തനിയെ തുമ്പിയിൽ വെള്ളമെടുത്തു കുളിച്ചതും കോട്ടയിൽ രണ്ടു റൗണ്ട് നടന്നതും നല്ല ലക്ഷണമാണെന്നു ജീവധനം ഡി എ എസ് . ശശിധരൻ , മാനേജർ കെ . ടി . ഹരിദാസ് എന്നിവർ പറഞ്ഞു . അലോപ്പതിക്കൊപ്പം ആയുർവേദവും നൽകുന്നുണ്ട് . പാപ്പാൻമാരായ സന്തോഷ് , കുഞ്ചു മണി എന്നിവരുടെ നേതൃ ത്വത്തിൽ ഒരു കൂട്ടം പാപ്പാൻമാർ 24 മണിക്കൂറും പത്മനാഭനെ പരിചരിക്കുന്നുണ്ട് . മൂന്നാഴ്ച മുമ്പുണ്ടായ അണുബാധയിലൂടെയാണു പത്മനാഭൻ അസുഖ ബാധിതനായത് . ഡോക്ടർമാരായ കെ . വിവേക് , ടി . എസ് രാജീവ് , പി . വേണുഗോപാൽ എന്നിവരാണു ചികത്സിക്കുന്നത്

കുറന്തോട്ടി കിട്ടിയതു ക്ഷേത്രത്തിൽ നിന്ന്

ഗുരുവായൂർ പത്മനാഭനെ ചികിത്സിക്കുന്ന ആവണ പറമ്പ് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നിർദേശാനുസരണം കഷായം തയാറാക്കുന്നതിനു കുറുന്തോട്ടിക്കായി അന്വേഷണം തുടങ്ങി . പാപ്പാൻമാർ സമീപ പ്രദേശ പറമ്പകളിൽ കയറിയിറങ്ങിയെങ്കിലും കുറുന്തോട്ടി കിട്ടിയില്ല . ഈ സമയത്തു ക്ഷേത്രത്തിൽ നിന്ന് ആന കോട്ടയിലേക്ക് ഫോൺ വിളിയെത്തി . ക്ഷേത്രത്തിൽ ഒരു ഭക്തൻ കുറുന്തോട്ടി കൊണ്ട് തുലാഭാരം നടത്തിയ തായും ആ കുറുന്തോട്ടി ആവശ്യമുണ്ടെങ്കിൽ എത്തിക്കാമെന്നും അറിയിച്ചു . ഇതോടെയാണ് ആശ്വാസമായത് . ഉടൻ തന്നെ കുറുന്തോട്ടിയെത്തിച്ചു കഷായം തയാറാക്കി നൽകി . ആന്റീബയോടിക്കിന്റെ ക്ഷീണം കുറയ്ക്കാനാണ് കഷായം നൽകുന്നത് .

COMMENT ON NEWS

Please enter your comment!
Please enter your name here