ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക് , 50001രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 28 വെള്ളിയാഴ്ച മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്, ബഹു. ദേവസ്വം വകുപ്പു മന്ത്രി ശ്രി. കടകംപള്ളി ‘സുരേന്ദ്രൻ പുരസ്ക്കാരം സമ്മാനിക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന കവി സമ്മേളനത്തിൽ മലയാളത്തിലെ പ്രശസ്ത കവികൾ പങ്കെടുക്കും.

ADVERTISEMENT

ദേവസ്വം ഓഫീസിൽ ഇന്നു വൈകുന്നേരം നടന്ന പത്ര സമ്മേളനത്തിൽ ചെയർമാൻ അഡ്വ കെ. ബി. മോഹൻദാസ് അറിയിച്ചതാണ് ഇക്കാര്യങ്ങൾ. പുതിയ ഭരണസമിതി നിലവിൽ വന്നതിനുശേഷമുള്ള ആദ്യത്തെ പത്രസമ്മേളനമായിരുന്നു ഇത്. ഭരണ സമിതി അംഗങ്ങളായ  എ. വി. പ്രശാന്ത്, കെ അജിത്ത്, കെ. വി. ഷാജി, ഇ. പി. ആർ. വേശാല മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ  തുടങ്ങിയവരും പത്രസമ്മേളനത്തിൽ ദേവസ്വത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here