ഗുരുവായൂർ: ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലം ഇന്നലെ തുറന്നു കൊടുത്തു. രാവിലെ ശീവേലിക്കു ശേഷം കൂത്തമ്പലം വഴിപാടായി നിർമി ച്ചു നൽകിയ ടി വി എസ് മോട്ടോർ കമ്പനിയുടെ അധികൃതരും ദേവസ്വം അധികാരികളും ചേർന്നു ചടങ്ങുകളൊന്നും ഇല്ലാതെയാണു തുറന്നു കൊടുത്തത്.
50ലക്ഷത്തിലേറെ രൂപ ചെല വഴിച്ചാണു കൂത്തമ്പലം അതിന്റെ തനിമ നിലനിർത്തി നവീകരിച്ചത്. കൂത്തമ്പലത്തിനു മുകളിൽ ഒരു മേൽക്കൂരകൂടി നിർമിച്ചു പുതിയ ലൈറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെമ്പു മേഞ്ഞ മേൽക്കുയുടെ ചെമ്പ് പോളീഷ് ചെയ്ത മനോഹരമാക്കി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരമാണു പണികൾ നടത്തിയത്. വാസ്തു ശിൽപ്പി എം . എം . വിനോദ് കുമാർ, എളവള്ളി ശിവദാസ് ആചാരി എന്നിവരാണു പ്രവർത്തികൾക്കു നേതൃത്വം നൽകിയിത്. കൂത്തമ്പലത്തിന്റെ നിർമാണ പ്രവർത്തികൾ നടത്തിയവരെ ഓണപ്പൂടയും ദക്ഷിണയും നൽകി ടി വി എസ് അധികൃതർ ആദരിച്ചു. ഉത്സവത്തിന്റെ ഭാഗമായുള്ള സഹസ്രകലശ ചടങ്ങുകൾ 27 മുതൽ കൂത്തമ്പലത്തിലാണു നടക്കുക , കൂത്തമ്പലത്തിന്റെ ഔദ്യോഗകികമായ സമർപ്പണം പിന്നിടു നടക്കും .
