ഗുരുവായൂർ: ഉത്സവത്തിനുള്ള മേളം , തായമ്പക , പഞ്ചവാദ്യം കലാകാരന്മാരെ നിശ്ചയിച്ചു . വിവിധ ദിവസങ്ങളിൽ മേളം നയിക്കാൻ പെരുവനം കുട്ടൻമാരാരും തിരുവല്ലാ രാധാകൃഷ്ണനും ഉണ്ടാകും . ആറാട്ട്ഴുന്നള്ളിപ്പിന്റെ പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പൻമാരാരായിരിക്കും പ്രമാണം . മേളത്തിനും പഞ്ചവാദ്യത്തിനും അണിനിരക്കുന്ന എല്ലാ കലാകാരന്മാരെയും തീരുമാനിച്ചു .

ADVERTISEMENT

തായമ്പകയ്ക്ക് ഇത്തവണ 40 പേരുണ്ടാകും .

മാർച്ച് ആറിന് ഉത്സവം കൊടിയേറിയാൽ ഏഴുമുതൽ എട്ടാം വിളക്കുദിനമായ 13 വരെയാണ് തായമ്പക . ഒരുദിവസം മൂന്നുതായമ്പക വിതമാണുണ്ടാകുക . സിംഗിൾ , ഡബിൾ , ത്രിബിൾ തായമ്പകകളാണ് അരങ്ങേറുക . കല്ലൂർ രാമൻകുട്ടിമാരാർ , കല്ലേക്കുളങ്ങര അച്യുതൻകുട്ടിമാരാർ , കടന്നപ്പിള്ളി ശങ്കരൻകുട്ടിമാരാർ എന്നിവർ സിംഗിൾ തായമ്പകക്കാരിലെ പ്രഗത്ഭരാണ് .

പോരൂർ ഉണ്ണികൃഷ്ണൻ – ചിറയൽ നിധീഷ് , ചെറുതാഴം ചന്ദ്രൻ – കക്കാട് രാജപ്പൻ , മഞ്ചേരി ഹരിദാസ് – പനമണ്ണ ശശി , ചെർപ്പുളശ്ശേരി ജയൻ – വിജയൻ എന്നിവർ ഡബിൾ തായമ്പക അവതരിപ്പിക്കും . മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ – മട്ടന്നൂർ ശ്രീകാന്ത് – മട്ടന്നൂർ ശ്രിരാജ് , കലാമണ്ഡലം ബലരാമൻ – സദനം രാമകൃഷ്ണൻ – ഉദയൻ നമ്പൂതിരി തുടങ്ങിയവർ ത്രിബിൾ തായമ്പകക്കാരാണ് . കൂടാതെ ക്ഷേത്രം അടിയന്തിരക്കാരും സ്ഥിരംമേളക്കാരുമായ ഗുരുവായൂർ ശശിമാരാർ , ഗുരുവായുർ ഗോപൻ , ചൊവ്വല്ലൂർ മോഹനൻ , ഗുരുവായൂർ കൃഷ്ണകുമാർ , പറമ്പന്തളി വിജേഷ് , അനീഷ് നമ്പീശൻ തുടങ്ങിയവരും വിവിധ ദിവസങ്ങളിൽ തായമ്പക അവതരിപ്പിക്കും .

ദേവസ്വം ഭരണസമിതി അംഗവും വാദ്യകമ്മിറ്റി ചെയർമാനുമായ എ . വി . പ്രശാന്തിന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം .

COMMENT ON NEWS

Please enter your comment!
Please enter your name here