ഗുരുവായൂർ: ആട്ടവും പാട്ടുമായി ഗുരുവായൂർ ആര്യഭട്ട കോളേജിന്റെ 37ാം വാർഷികം ആഘോഷിച്ചു . ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന ആഘോഷം പിന്നണിഗായകൻ ഫ്രാങ്കോ ഉദ്ഘാടനം ചെയ്തു . പി . ടി . എ പ്രസിഡന്റ് ഫോസി സതീശൻ അധ്യക്ഷനായി . പ്രിൻസിപ്പൽ സി . ജെ ഡേവിഡ് റിപ്പോർട്ട് അവതരിപ്പിച്ചു . വി . വി രേഖ , കെ വിജയൻ , ടി ഗോപകുമാർ , അശ്വതി അരുൺ എന്നിവർ പ്രസംഗിച്ചു . ജനറൽ സെക്രട്ടറി നിതു കെ സോമൻ നന്ദി പറഞ്ഞു . തുടർന്ന് തൃശൂർ മെഗാ ബീറ്റ്സിന്റെ ഗാനമേളയും ഉണ്ടായി . ആര്യ ഹരിതം പദ്ധതിയിൽ വിജയികളായ ബെറ്റി ഡേവിഡ് , കെ . എം ശ്രീലക്ഷ്മി എന്നിവർക്ക് ചടങ്ങിൽ അവാർഡുകൾ നൽകി .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here