2020 മെയ് 31 ഞായറാഴ്ച ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രാങ്കണത്തിലെ കൈലാസം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഒരു ദിവസം നീണ്ടു നിൽക്കുന്ന – “സുദേവം”എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളിൽ കലാ-സാംസ്ക്കാരിക രംഗത്തെ നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.

ADVERTISEMENT

“സുദേവ” ത്തിന്റെ ലോഗോ പ്രകാശനച്ചടങ്ങ്, കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ദീപസ്തംഭത്തിനു മുന്നിൽ നടന്ന ലളിതമായ ചടങ്ങിൽവെച്ച്  സംഘാടകസമിതിയിലെ രക്ഷാധികാരികളിലൊരാളായ, ബഹുമാനപ്പെട്ട ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ. എസ്.വി. ശിശിർ, മറ്റൊരു രക്ഷാധികാരിയായ ബഹുമാനപ്പെട്ട മമ്മിയൂർ ദേവസ്വം ചെയർമാൻ ശ്രീ. ജി. കെ. പ്രകാശൻ സ്വാമിക്ക് ലോഗോ പ്രിന്റ് നൽകി ഉത്ഘാടനം നിർവ്വഹിച്ചു .

സംഘാടകസമിതി ചെയർമാനും പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനും സംവിധായകനുമായ ശ്രീ. ശരത് എ. ഹരിദാസനു പുറമെ, സർവ്വശ്രീ.  ആർ. നാരായണൻ (ഗുരു, ഗുരുവായൂർ), മേച്ചേരി കേശവൻ നമ്പൂതിരി,  കെ.യു. കൃഷ്ണകുമാർ (ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ),  കലാമണ്ഡലം രവികുമാർ (കേരള കലാമണ്ഡലം കഥകളി തെക്കൻ കളരി വകുപ്പധ്യക്ഷൻ), ശ്രീജിത്ത് മേനോൻ (കോഴിക്കോട് തോടയം  കഥകളി യോഗം സെക്രട്ടറി),  മുരളി അകമ്പടി (ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം നിയുക്ത ആശാൻ),  കല്ലാറ്റ് മണികണ്ഠൻ (കളമെഴുത്തുപാട്ട് കലാകാരൻ)  ഡോ. കിഴേടം വാസുദേവൻ നമ്പൂതിരി,  ബാല ഉള്ളാട്ടിൽ, വിഷ്ണുപ്രസാദ് മാരാർ,  അമർനാഥ്, മാലിനി ചേലനാട്ട് തുടങ്ങിയവരും ലോഗോ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here