ചാവക്കാട്: ചാവക്കാട് മണത്തല ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തുന്ന പ്രഭാഷണം മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രാങ്കണത്തിലെ ശ്രീ ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്നു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് ആത്മീയ പ്രഭാഷണം നടത്തിയത്. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു. ശ്രീ വിശ്വനാഥ ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ, മാത്യ സമിതി അംഗങ്ങൾ, നിരവധി ഭക്ത ജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. തത്വമസി ഗൾഫ് പ്രതിനിധി എൻ ബി ബസുരാജ്, ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ചെയർമാൻ ഡോ. പി വി മധുസൂദനൻ, കൺവീനർ സി .എ സിദ്ധാർത്ഥൻ, എൻ. എ ബാലക്യഷ്ണൻ, കെ കെ സഹദേവൻ, കെ കെ ശങ്കരനാരായണൻ, നെടിയടത്ത് സുധാകരൻ, അത്തികോട്ട് സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here