
ഗുരുവായൂര്‍ : ഗീത സത്സംഗ സമിതിയുടെ നേതൃത്വ ത്തില്‍ ഗുരുവായൂരില്‍ ഗീത മഹോല്‍സവം സംഘടിപ്പിച്ചു. ഫെബ്രുവരി 16 ഞായറാഴ്ച്ച ഗുരുവായൂർ ക്ഷേത്രം മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ‘ഗീത മഹോത്സവം – ഭഗവദ് ഗീത, ജ്ഞാനപ്പാന സമ്പൂർണ പാരായണം’ രാവിലെ മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ സംപൂജ്യനായ ബദരീനാഥ് റാവൽജി ശ്രീ. ഈശ്വര പ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഗീത മഹോത്സവം ഉല്‍ഘാടനം ചെയ്തു.

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ .എസ് വി ശിശിർ റാവൽജിയെ ആദരിക്കുകയും ചെയ്തു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം അർച്ചകൻ ശ്രീ.കെ.എൻ.പരമേശ്വര അഡിഗയുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു.

കെ ആര് എ നാരായണന് , ശിവരാമകൃഷ്ണന്, ടി എസ് വിശ്വനാഥ അയ്യര്‍, ഡോ രാമനാഥന് ടി എസ് രാധാകൃഷ്ണന്, ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
