ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്ക തുടരുന്നു, ഒരാഴ്ച ചികിത്സ നൽകിയിട്ട് താടിയും അടിവയറ്റിലും ഉള്ള നീര് കുറയാത്തതും രക്തത്തിൽ ശ്വേതരക്താണുക്കളുടെ അളവ് വളരെ കൂടുതലായതുമാണ് ആശങ്കയ്ക്ക് കാരണം. ശ്വാസകോശത്തിൽ നീർക്കെട്ട്ഉണ്ട്. ഇതുവരെ നൽകിയ മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ ഇന്നലെ മുതൽ വീര്യമേറിയ ആന്റിബയോട്ടിക് നൽകിത്തുടങ്ങി പുറമേ ആയുർവേദ മരുന്നുകൾ പുരട്ടുന്നുമുണ്ട്. അണുബാധയുടെ ലക്ഷണമാണ് കാണുന്നത്. ആനയ്ക്ക് 80 വയസ്സ് കഴിഞ്ഞു , ചികിത്സ ഫലിക്കാതിരിക്കുന്നത് പ്രായം ഒരു ഘടകമാണ്ന്നാണ് കരുതുന്നത് . ആസാമിൽ നിന്നുള്ള വിദഗ്ധനായ വെറ്റിനറി സർജൻ ഡോ; കുനാൽ ശർമയെ എത്രയും വേഗം എത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം അധികൃതർ. ഓരോ ആറുമണിക്കൂർ കൂടുമ്പോഴും ഡോക്ടർമാർ പരിശോധിക്കുന്നുണ്ട് , 24 മണിക്കൂർ പരിചരിക്കാൻ ആളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here