ഗുരുവായൂർ: ഗുരുവായൂർ ആനത്താവളത്തിൽ ചികിത്സയിൽ കഴിയുന്ന കൊമ്പൻ പത്മനാഭനെ കാണാൻ ആരാധകർ പ്രവഹിക്കുന്നു . ആനയുടെ ആരോഗ്യാവസ്ഥയറിഞ്ഞ് നിരവധിപേരാണ് ആനത്താവളത്തിലെത്തുന്നത്. ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്ന്നാണ് ദേവസ്വം ജീവധന സംഘത്തിന്റെ വിലയിരുത്തൽ , മരുന്നിനോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് . നീർക്കെട്ട് കുറയാത്തതാണ് ഇപ്പോഴത്തെ പ്രശ്നം .അടുത്ത ദിവസങ്ങളിൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ആവണി പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് , ഡോ. കെ വിവേക് , ഡോ. വേണുഗോപാൽ, ഡോ .ഗിരിദാസ് , ഡോ. രാജീവ്, ഡോ ദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. ആവശ്യമെങ്കിൽ ആസാമിൽ നിന്ന് ആന വിദഗ്ധൻ കുനാൽ ശർമയെ ആനതാവളത്തിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട് .മുൻ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ വെള്ളിയാഴ്ച ആനയെ സന്ദർശിച്ചു. ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് അഡ്മിനിസ്ട്രേറ്റർ എ .എസ്. വി ശിശിർ , ഭരണസമിതി അംഗം കെ അജിത്ത് എന്നിവർ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ആനത്താവളത്തിൽ എത്തിയിരുന്നു. പാപ്പാൻമാരായ കെ സന്തോഷ് , പി ജ്യോതിഷ് , പി കെ കൃഷ്ണൻകുട്ടി എന്നിവരാണ് പരിചരണത്തിന് നേതൃത്വം നൽകുന്നത് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here