ഗുരുവായൂര്‍ : ഗജരത്നം പത്മനാഭന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് വിദഗ്ദ സമിതി വിലയിരുത്തി . നീര് കെട്ടു കാരണം മൂത്രം പോകാത്ത അവസ്ഥയില്‍ നിന്ന് ഏറെ മാറ്റം വന്നിട്ടുണ്ട് , മൂത്രം ഒഴിഞ്ഞു പോകുന്നതോടെ നീര് കെട്ടിനും ശമനം കാണുന്നുണ്ട് . ലാബില്‍ നിന്നുള്ള പരിശോധന ഫലം വിശകലം ചെയ്തതില്‍ ആരോഗ്യ സ്ഥിതിയില്‍ ക്രമാനുഗതമായ പുരോഗതി കാണുന്നുണ്ട് . തുടര്‍ പരിശോധനക്കായി ആനയുടെ രക്ത സാമ്പിളുകള്‍ എടുത്തിട്ടുണ്ട് . നിലവില്‍ നല്കി വരുന്ന മരുന്നുകള്‍ തുടരാനും ,ആനക്ക് ആവശ്യത്തിന് വ്യായാമം നല്‍കാനും വിദഗ്ദ സമിതി നിര്‍ദേശിച്ചു .
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.