ഗുരുവായൂര്‍: തോക്കുകളും, തോക്കിന്‍ തിരകളും കാണാതായ സംഭവം, സംസ്ഥാന പോലീസ് മേധാവിയില്‍ തുടങ്ങി പോലീസില്‍ മാത്രം ഒതുങ്ങുന്ന അഴിമതിയല്ല. മറിച്ച് അതിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും, മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു, കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത് സംഭവിയ്ക്കില്ല. മുഖ്യമന്ത്രിയാണ് ഇതില്‍ ഒന്നാം പ്രതി. ഈ അഴിമതി പുറത്തുകൊണ്ടുവരാന്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ ത്തിനൊരുങ്ങാന്‍ തയ്യാറെടുക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു . ക്രൈസ്തവ പെണ്‍കുട്ടികളെ ഇസ്ലാം മതതീവ്രവാദികള്‍ മതംമാറ്റം നടത്തുന്നുവെന്ന് വെളിപ്പെടുത്തിയത് ക്രിസ്ത്യന്‍ മതപുരോഹിതരാണ്. ബി.ജെ.പിയല്ല. വരാനിരിയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും, അതിന് ശേഷം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും നേതൃയോഗംചേര്‍ന്ന് വിശദമായ തയ്യാറെടുപ്പുനടത്തി മുന്നേറാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയില്‍ ഭരണം പിടിച്ചെടുക്കാമെങ്കില്‍, 16-ശതമാനമുള്ള കേരളത്തില്‍ വിദൂരഭാവില്‍ കേരളത്തിലും സജീവ സാന്നിധ്യം തെളിയിയ്ക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here