ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര സുരക്ഷയ്ക്കായി , തകരാരിലായി കിടക്കുന്ന സ്കാനറുകളും ക്യാമറകളും അടിയന്തരമായി മാറ്റാനും പുതിയത് സ്ഥാപിക്കാനും ഡി . ജി . പി . യുടെ നിർദേശം . ഇക്കാര്യങ്ങൾ ദേവസ്വവുമായി ചർച്ചചെയ്യാൻ തൃശ്ശൂർ റെയ്ഞ്ച് ഡി . ഐ . ജി . യെ ചുമതലപ്പെടുത്തി . ഫെബ്രുവരി 22ന് ഗുരുവായൂർ ദേവസ്വത്തിൽ ഇതിനായ സുരക്ഷാ യോഗം ചേരും . ക്ഷേത്രം – കിഴക്കേനടയിലും പടിഞ്ഞാറേ നടയിലുമായി നാലുവർഷം മുമ്പ് വാങ്ങി സ്ഥാപിച്ച മൂന്ന് ലഗേജ് സ്കാനറുകൾ കാലങ്ങളായി തകരാറിലായി അടുത്തിടെ പ്രസാദ് പദ്ധതി പ്രകാരം ക്ഷേത്രത്തിനകത്ത പുറത്തും 306 ക്യാമറകൾ സ്ഥാപിച്ചിരുന്നു . അതിൽ ക്ഷേത്രത്തിലേതുമാത്രമേ കൃത്യമായി പ്രവർത്തിക്കുന്നുള്ളൂ . അതിന്റെ ദൃശ്യങ്ങൾ ടെമ്പിൾ പോലീസിന് കൈമാറാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇതുവരെയും ആയിട്ടില്ല . മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ ക്ഷേത്രത്തിനകത്ത് നടന്നാൽ തെളിവായി ക്യാമറയ ദ്യശ്യങ്ങൾ പോലീസ് നാളുകളായി ആവശ്യപ്പെടുന്നതാണ് . ദേവസ്വം മുൻ ഭരണസമിതി ഇക്കാര്യം അംഗീകരിക്കുകയും ദ്യശ്യങ്ങൾ നൽകാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു . ക്ഷേത്രത്തിലെ ക്യാമറകളുടെ കൺട്രോൾ റൂം നിലവിൽ ദേവസ്വം ഓഫീസിലാണ് പ്രവർത്തിക്കുന്നത് . ക്ഷേത്രത്തിലെ ക്യാമറകളുടെ നിയന്ത്രണം പോലീസിന് കൈമാറുന്ന കാര്യം യോഗം ചർച്ച ചെയ്യും .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here