ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവച്ചടങ്ങുകൾ തുടങ്ങാനിരിക്കെ പ്രധാനതന്ത്രിയുടെ വസതിയിലും ക്ഷേത്രം തിടപ്പള്ളിയിലുമുണ്ടായ അഗ്നിബാധ ഗൗരവമായി കാണുമെന്ന് ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് പറഞ്ഞു . കത്തിയഭാഗം ഉടനെ പുനർനിർമിക്കും . എങ്ങനെ തീപിടിച്ചുവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . ബുധനാഴ്ച വലിയത്രന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലും വ്യാഴാഴ്ച ക്ഷേത്രം തിടപ്പള്ളിയിലും തീപിടിച്ചു . ഉടനെ അണയ്ക്കുകയും ചെയ്തു . ഉത്സവത്തിനു മുന്നോടിയായുള്ള സഹസ്രകലശച്ചടങ്ങുകൾ 27ന് തുടങ്ങും . മാർച്ച് ആറിനാണ് ഉത്സവക്കൊടിയേറ്റം . തന്ത്രിയുമായി ആലോചിച്ച് വേണ്ടകാര്യങ്ങൾ ഉടനെ നടത്തുമെന്ന് ദേവസ്വം ചെയർമാൻ സൂചിപ്പിച്ചു . തിടപ്പള്ളിയിൽ ഉച്ചയ്ക്ക് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ദേവസ്വം മരാമത്തുവിഭാഗം എൻജിനീയർമാരും എത്തി കത്തിയഭാഗം വിശദമായി പരിശോധിച്ചു . ഉത്തരത്തിനോടു ചേർന്ന് പലക അൽപം കത്തിയിട്ടുണ്ട് . ക്ഷേത്രം ഇൻഷുർ ചെയ്തിട്ടുള്ളതിനാൽ ഇൻഷുറൻസ് കമ്പനിക്കാർ സ്ഥലം പരിശോധിക്കേണ്ടതുണ്ട്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here