ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷനടുത്ത് തിരുവെങ്കിടം അടിപ്പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ്സ് ( സ്കറിയ തോമസ് ) ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. തിരുവെങ്കിടം റെയിൽവേ അടിപ്പാതക്കായി നാലു കോടി രൂപയുടെ = എസ്റ്റിമേറ്റ് മാസങ്ങൾക്കു മുമ്പ് തയ്യാറാക്കി കഴിഞ്ഞതാണ്. അപ്രോച്ച് റോഡിന് 98 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. 8.12 ലക്ഷം രൂപ ഗുരുവായൂർ നഗരസഭ കൈമാറുകയും ചെയ്തിരുന്നു. നിർമ്മാണം ഉടൻ ആരംഭിക്കുമെന് ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ( നിർമ്മാണം ) ഓഫീസർ ഉറപ്പു നൽകുകയും ചെയ്തിരുന്നതാണ്. അടിപ്പാത നിർമ്മാണം ഉടൻ ആ രംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി പോൾ എം ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ , എച്ച് അബ്ദുൾ സലീം, ജില്ലാ പ്രസിഡണ്ട് ജോൺ കാഞ്ഞിരത്തിങ്കൽ , ചിന്നക്കുട്ടി ച്ചുങ്കത്ത്, വിനോദ് മുരുകാലയം, ശശി വാര്യർ, ചാക്കോ ഇമ്മട്ടി, മേരിപോൾ തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സാബു പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here