പൗരത്വ നിയമം : ഏറ്റവും വലിയമനുഷ്യാവകാശലംഘനം നടക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് കമാൽ പാഷ

ഗുരുവായൂർ: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് റിട്ട . ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു . തെക്കൊട മഹല്ല് കൾച്ചറൽ സെന്റർ ഗുരുവായൂരിൽ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി പഠന ശിബി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇത് ഒരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല . രാജ്യത്ത സമ്പദ് വ്യവസ്ഥയെ കുറിച്ച് ചിന്തിക്കാതിരിക്കാനാണ് ഇത് കൊണ്ട വന്നത് . പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ മതപരമായ ചടങ്ങാക്കി മാറ്റരുത് . എല്ലാ മതവിഭാഗങ്ങളേയും കാർത്തിണക്കിയുള്ള തിഷേധങ്ങളാകണം വേണ്ടത് . ജനങ്ങളുടെ ആശങ്കയകറ്റാൻ കോടതിക്ക് മാത്രമല്ല ഭരണകൂടത്തിനും ബാധ്യതയുണ്ടെന്നും ഓരോ മനുഷ്യന്റെയും വൈകാരികമായ പ്രശ്നമാണിതെന്നും ഇക്കാര്യം കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും കമാൽപാഷ പറഞ്ഞു .

കൾച്ചറൽ സെന്റർ പ്രസിഡന്റ് അഡ്വ . ഇക്ബാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു . സാഹിത്യ സ്കാരിക പ്രഭാഷകൻ എം . കെ ശ്രീചിത്രൻ മുഖ്യ പ്രഭാഷണം നടത്തി . കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി വി.കെ. റസാഖ് , പി . കെ ജമാലുദ്ദീൻ ഹാജി , ആർ . വി മുഹമ്മദ് ഹാജി , റഹ്മാൻ തിരുനലൂർ തുടങ്ങിയവർ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button