ഗുരുവായൂർ: ജീവനക്കാരുടെ സ്ഥലംമാറ്റം ഏകപക്ഷീയമായി നടപ്പിലാക്കുന്നുവെന്നത് തെറ്റാണെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് പറഞ്ഞു . ഭരണസമിതി അംഗവുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുന്നത് . ജീവനക്കാരുടെയും ഭരണസമിതി അംഗത്തിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിക്കാനാകില്ല . താൻ തയ്യാറാക്കിയ ലിസ്റ്റ് ഭരണസമിതി അംഗത്തിന് നൽകിയിരുന്നു . എന്നാൽ ഭരണസമിതി അംഗം മാറ്റം വരുത്തി തിരിച്ചേൽപ്പിച്ച ലിസ്റ്റിൽ താൻ തയ്യാറാക്കിയ ലിസ്റ്റിലെ മൂന്ന് പേർ മാത്രമാണ് ഉണ്ടായിരുന്നത് . അംഗം നൽകിയ ലിസ്റ്റിലെ ആറ് പേരെ ഉൾപ്പെടുത്തിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയതെന്നും മോഹൻദാസ് പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here