ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു സർവെ വകുപ്പു നടത്തിയ ആദ്യ സർവെ നടപടികൾ റദ്ദാക്കി . പുതിയ സർവെ നടപടികൾ പൂർത്തീകരിച്ചതിന്റെ റിപ്പോർട്ട് റവന്യൂ വകുപ്പിനു കൈമാറി . ആദ്യ സർവെ – റിപ്പോർട്ടിൽ തെറ്റു കടന്നു കൂടിയതിനെ തുടർന്നാണു റദ്ദാക്കിയത് . തുടർന്നു . പുതിയ സർവെ നടത്തിയാണു പുതിയ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ച ത് . അടുത്ത ദിവസം സർവെ റിപ്പോർട്ട് കളക്ടർക്കു കൈമാറും , കളക്ടർ ഭൂമിയുടെ വില നിശ്ചയിച്ച് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന് നൽകുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കും. പഴയ സർവെ റിപ്പോർട്ട് റദ്ദാക്കി പുതിയതു തയാറാക്കുന്നതിനുള്ള കാലതാമസമായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടിക്കു തടസമായത് . പുതിയ സർവെ റിപ്പോർട്ട് കൈമാറിയതോടെ ഇനി തുടർ നടപടികൾ വേഗത്തിലാകും . കിഴക്കേനടയിൽ റെയിൽവേ ഗേറ്റിന് വശങ്ങളിലായി 27 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത് . ആദ്യ സർവെയിൽ 40 സെന്റിലേറെ ഏറ്റെടുക്കേണ്ടിവരുമെന്നാണു റിപ്പോർട്ടിലുണ്ടായിരുന്നത് . പുതിയ സർവെ പ്രകാരം 13സെന്റിന്റെ കുറവാണ് ഏറ്റെടുക്കുന്നതിൽ വന്നിട്ടുള്ളത് . 27 സെന്റിൽ 7 . 5 സെന്റ് അപ്രോച്ച് റോഡിനു വേണ്ടിയാണ് . ബാക്കി 20 സെന്റ് സ്ഥലമാണു മേൽപ്പാലത്തിനു വേണ്ടിവരുന്നത് . നിലവിലുള്ള റെയിൽവെ ഗേറ്റിനു മുകളിലൂടെയാണു മേൽപ്പാലം വരുന്നത് . മേൽപ്പാലത്തിന്റെ രൂപരേഖയ്ക്ക് റെയിൽവേയുടെ സാങ്കേതിക അനുമതിയും കിഫ്ബിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട് . 25കോടിയാണു സംസ്ഥാന സർക്കാർ മേൽപ്പാലത്തിനായി നീക്കി വച്ചിട്ടുള്ളത് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here