ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഗ്നിബാധ: തിടപ്പിള്ളിയിലാണ് തീപിടിച്ചത്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം . ക്ഷേത്രത്തിനകത്ത് തെക്കുഭാഗത്ത തിടപ്പള്ളിയോട് ചേർന്ന് നിർമ്മിച്ച മച്ചിനാണ് തീപിടുത്തമുണ്ടായത് . ഇന്ന് രാത്രി ഏഴേമുക്കാലോടെ അത്താഴ പൂജക്കായി ക്ഷേത്ര നട അടച്ച സമയത്താണ് സംഭവം. പാരമ്പര്യ പ്രവര്‍ത്തിക്കാരും .ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ അനിഷ്ട സംഭവം ഒഴിവായി.ക്ഷേത്രം മാനേജര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും അതിന് മുന്‍പേ പാത്രം കഴുകുന്ന ഹോസ് ഉപയോഗിച്ച് തീ അണച്ചിരുന്നു .ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അഗ്നി ബാധ ഉണ്ടായത് എന്ന് സ്ഥാപിക്കാന്‍ പ്രത്യക്ഷത്തില്‍ തെളിവുകള്‍ ഇല്ല എന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു . കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമോ കൃത്യമായി എന്തെങ്കിലും പറയാന്‍ കഴിയൂ .മച്ചിന്റെ പലക ഒരടി നീളത്തില്‍ കത്തി നശിച്ചു വെന്നും ഇതിനു താഴയുള്ള അടുപ്പ് ഇന്ന് കത്തിച്ചിരുന്നില്ല എന്ന് ഭരണ സമിതി അംഗം എ വി പ്രശാന്ത് പറഞ്ഞു . ഇന്നലെയാണ് തന്ത്രിയുടെ വീട്ടിലെ പൂജാ മുറി കത്തി നശിച്ചത് . ഇന്ന് ക്ഷേത്രത്തില്‍ തിടപ്പള്ളിയില്‍ അഗ്നി ബാധ . ഇതല്ലാം കാണിക്കുന്നത് അരുതാത്തെന്തോ ക്ഷേത്രത്തില്‍ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണെന്ന് ഭക്തര്‍ ആശങ്കപ്പെട്ടു

