ഗുരുവായൂരിൽ സുരക്ഷാ ക്യാമറകൾ കൂടുതൽ മേഖലകളിൽ സ്ഥാപിക്കാൻ പോലീസ് തയ്യാറെടുക്കുന്നു.

ഗുരുവായൂർ: മമ്മിയൂർ സെന്റർ, മുതുവട്ടൂർ സെന്റർ തുടങ്ങിയ ജംഗ്ഷനുകളിലും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുമാണ് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ പോലീസ് ഒരുങ്ങുന്നത്. എം എൽ എ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ക്യാമറയ്ക്കു പുറമേയാണിത്. സ്വകാര്യ വ്യക്തികളെ കണ്ടെത്തി ക്യാമറ സ്ഥാപിക്കാണ് ഒരുങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ക്യാമറകളിൽ ചിലത് പ്രവർത്തിക്കുന്നില്ല. എ സി വി അടക്കമുള്ള മാധ്യമങ്ങൾ സിസിടിവി ക്യാമറകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അധികാരികൾ ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ തയ്യാറിയില്ലാ. ടെമ്പിൾ സിഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ മമ്മിയൂരിലു മുതുവട്ടൂരിലും പരിശോധന നടത്തി. എത്രയും പെട്ടെന്ന് തന്നെ ക്യാമറകൾ സ്ഥാപിക്കുമെന്ന് സി ഐ പറഞ്ഞു. മമ്മിയൂർ ഉണ്ണി മാസ് റ്റർ റോഡിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് മോഷണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞദിവസമാണ് വീട്ടമ്മയുടെ മുഖത്ത് മണൽ വാരിയെറിഞ്ഞ് മോഷണം നടത്തിയത്. പരിസരത്തൊന്നും സിസിടിവി ക്യാമറകൾ ഇല്ലാത്തത് പൊലീസിനെ തലവേദനയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button