ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പട്ടികജാതി വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. പതിനൊന്ന് ലക്ഷത്തി എഴുപത്തി ഒന്നായിരം രൂപ ചിലവഴിച്ച് 269 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.

നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ ടി എസ് ഷെനിൽ, ഷൈലജ ദേവൻ, മുൻ ചെയർമാൻമാരായ ടി ടി ശിവദാസ്, വി എസ് രേവതി, മുൻ വൈസ് ചെയർമാൻ കെ പി വിനോദ് എന്നിവർ ആശംസകൾ നേർന്നു. നഗരസഭ കൗൺസിലർമാർ എസ് സി പ്രമോട്ടർമാരായ രമിത സുമേഷ്, നയന വിനോദ് എന്നിവർ സന്നിഹിതരായിരുന്നു. പട്ടികജാതി വികസന ഓഫീസർ സി വി ശ്രീജ സ്വാഗതവും പ്രമോട്ടർ കിഷോർ കുമാർ നന്ദിയും പറഞ്ഞു.