ഗുരുവായൂർ: പെരുന്തട്ട മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 11 ദിവസങ്ങളിലായി നടന്നുവന്നിരുന്ന മഹാരുദ്രയജ്ഞത്തിന് ചൊവ്വാഴ്ച പര്യവസാനമായി. ഇതിന്റെ ഭാഗമായി   നടന്ന വസോർധാരയും രുദ്രാഭിഷേകവും ദർശിക്കാൻ വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. പുലരുമ്പോൾ തുടങ്ങിയ രുദ്ര ജപം എട്ടുമണിയോടെയാണ് സമാപിച്ചത്. തുടർന്ന് വിശിഷ്ടമായ വസോർധാരയായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എണ്ണ, പഞ്ചഗവ്യം, പഞ്ചാമൃതം, നെയ്യ്, പാൽ, തൈർ, തേൻ, കരിമ്പിൻ നീര്, ചെറുനാരങ്ങാനീര്, ഇളനീർ, അഷ്ടഗന്ധജലം എന്നിങ്ങനെ 11 ദ്രവ്യകലശം ക്ഷേത്രം തന്ത്രി ചേന്ദാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു.

അഭിഷേകവും ഉച്ചപ്പൂജയും കഴിഞ്ഞ് നടന്ന വിഭവ സമൃദ്ധമായ അന്നദാനത്തിൽ പങ്കടുത്ത ശേഷമായിരുന്നു ഭക്തജനങ്ങൾ മടങ്ങിയത്. പെരുന്തട്ട മാതൃസമിതിയുടെ നേതൃത്ത്വത്തിൽ നൂറോളം പേർ പങ്കടുത്ത് നാരായണീയത്തിലെ 91 മുതൽ 100 കൂടിയദശകങ്ങൾ പാരായണം ചെയ്തിരുന്നു.

ദിവസവും കലശാഭിഷേകത്തിനും ദർശനത്തിനും വൻ തിരക്കായിരുന്നു. ആയിരക്കണക്കിന് ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു.വീഡിയോ കാണുന്നതിന്

https://youtu.be/JYobDC4Hwso