നവീകരിച്ച പൗരാണിക പവിത്ര കൂത്തമ്പലം ഫെബ്രുവരി 18ന് ഗുരുവായൂരപ്പന് സമർപ്പിക്കും

ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തിൽ നവീകരിച്ച ‘ പൗരാണിക പവിത്ര കൂത്തമ്പലം ഫെബ്രുവരി 18ന് ഗുരുവായൂരപ്പന് സമർപ്പിക്കും . അമ്പത് ലക്ഷത്തോളം രൂപ ചെലവിട്ട് ടി . വി . എസ് മോട്ടോർ കമ്പനി ട്രസ്റ്റാണ് വഴിപാടായി കൂത്തമ്പലം നവീകരിച്ച് സമർപ്പിക്കുന്നത് . ഒരുവർഷത്തിലേറെയായി പണിതുടങ്ങിയിട്ട് . കേടുവന്ന മരങ്ങളും പൊട്ടിയകല്ലുകളും മാറ്റി കൂത്തമ്പലത്തിന്റെ പൗരാണിക തനിമ നിലനിർത്തിയാണ് നവീകരിച്ചത് . കൂത്തമ്പലമണ്ഡപത്തിനു മുകളിലായി ഒരുമേൽക്കൂര കൂടി നിർമിച്ചു . നവീന ‘ ലൈറ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തി . ചെമ്പുമേഞ്ഞ മേൽക്കൂര മിനുക്കി . കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം തൃശ്ശൂരിലെ വാസ്തുശിൽപ്പി എം . എം വിനോദ്കുമാറും ,ശില്പി എളവള്ളി ശിവദാസ് ആചാരിയുമാണ് നവീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് . ദേവസ്വം മരാമത്ത് വിഭാഗം മേൽനോട്ടം വഹിച്ചു . ഫെബ്രുവരി 27 ന് ഉത്സവത്തിന്റെ സഹസ്രകലശചടങ്ങുകൾക്ക് കൂത്തമ്പലം ഒരുക്കേണ്ടതുണ്ട് . അതിനുമുൻപ് ചടങ്ങ് നടത്താൻ ദേവസ്വം ഭരണസമിതി . നിശ്ചയിക്കുകയായിരുന്നു . 18ന് രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പണം നിർവഹിക്കുമെന്ന് ദേവസ്വം ഭരണസമിതി ചെയർമാൻ കെ . ബി മോഹൻദാസ് പറഞ്ഞു . രാവിലെ ശീവേലിയ്ക്കുശേഷമാണ് ചടങ്ങ് . മാർച്ച് അഞ്ചിനാണ് ഗുരുവായൂരപ്പന് സഹസ്രകലശാഭിഷേകം . ആറിന് ഉത്സവം കൊടിയേറും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button