ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് : ബാലറ്റിൽ വീണ്ടും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം

ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലും ബാലറ്റിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം . കഴിഞ്ഞ വർഷം നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ ഹാജരാകാത്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ ടി . കെ വിനോദ് കുമാറും ഡി . സി . സി പ്രസിഡന്റിന്റെ കോലം കത്തിച്ച സംഭവത്തിൽ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുള്ള ബഷീർ പൂക്കോടുമാണ് ബാലറ്റിൽ പൗരത്വ നിയമം പിൻവലിക്കണമെന്ന് എഴുതി വോട്ട് അസാധുവാക്കിയത് . കഴിഞ്ഞ ഡിസംബറിൽ നടന്ന വൈസ് ‘ ചെയർമാൻ തെരഞ്ഞെടുപ്പിലും ഇരുവരും വോട്ടുകൾ അസാധുവാക്കിയിരുന്നു . അന്നും ബഷീർ പൗരത്വ നിയമത്തിനെതിരെയാണ് ബാലറ്റിലൂടെ പ്രതികരിച്ചിരുന്നത് . എന്നാൽ വിനോദ്കുമാർ ക്രിസ്തുമസ് ആശംസകൾ അറിയിച്ചാണ് അന്ന് വോട്ടുകൾ അസാധുവാക്കിയിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button