ഗുരുവായൂർ: ഗുരുവായൂർ ഉത്സവം വാദ്യ കമ്മറ്റി യോഗം ചേർന്നു. ഉത്സവം കൊടിയേറി എട്ടാം വിളക്ക് ദിനം വരെ ദിവസവും രാത്രിയിൽ മൂന്ന് തായമ്പകകൾ ഉണ്ടാകും.പതിവുപോലെ കേരളത്തിലെ പ്രഗത്ഭരായ തായമ്പക കലാകാരൻമാർ പങ്കെടുക്കും. കൂടാതെ ദിവസവും ശീവേലിക്കും രാത്രി വിളക്കെഴുന്നെള്ളിപ്പിനുമുള്ള മേളത്തിനും ആറാട്ടിന് പുറത്തേക്കെഴുന്നെള്ളിപ്പിനുള്ള പഞ്ചവാദ്യത്തിനും പ്രഗത്ഭർ അണിനിരക്കും.
യോഗത്തിൽ ഭരണ സമിതിയംഗവും മേളം കലാകാരനുമായ എ.വി.പ്രശാന്ത് അധ്യക്ഷനായി. കെ.പി.കരുണാകരൻ, എം.പി.ശങ്കരനാരായണൻ
മണികണ്ഠ വാര്യർ, കല്ലൂർ ഉണ്ണികൃഷ്ണൻ, രഞ്ജിത് പി. ദേവദാസ്. മoത്തിൽ രാധാകൃഷ്ണൻ, ബിനു കെ, വൈശാഖ്, രഘു മേനോൻ, കെ.രാമകൃഷ്ണൻ, ബൈജു തുടങ്ങിയവർ പങ്കെടുത്തു.