മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് നൂറ് കൈലാസ യാത്രികർക്ക് ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തില്‍ ആദരം

ഗുരുവായൂർ: ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് നൂറ് കൈലാസയാത്രികരെ ആദരിച്ചു. യോഗം ഗീതാ ഗോപി എം എൽ എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രപരിപാലനസമിതി പ്രസിഡന്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷൻ മേനോൻ അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം കെ അജിത്ത് മുഖ്യാതിഥിയായി. കീഴേടം രാമൻ നമ്പൂതിരി, രാധാകൃഷ്ണൻ കാക്കശ്ശേരി, ഡി രവീന്ദ്രനാഥൻ, ആർ പരമേശ്വരൻ, രാമകൃഷ്ണൻ ഇളയത്, പൊയ്യിൽ ദാമോദരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്രയജ്ഞം പതിനൊന്നാം ദിവസമായ നാളെയാണ് വസൂർധാരയോടെ സമാപനം.