സംസ്ഥാന ബഡ്ജറ്റ് : ഗുരുവായൂരിൽ റോഡുകളുടെ വികസനത്തിന് ഊന്നൽ

ഗുരുവായൂർ : സംസ്ഥാന ബജറ്റിൽ ഗുരുവായൂരിനുള്ളത് വിവിധ റോഡുകളുടെ വികസനം . ഗുരുവായൂർ മാവിൻചുവട് – കോട്ടപ്പടി റോഡ് വീതികൂട്ടി നവീകരിക്കൽ , ആൽത്തറ – പനന്തറ റോഡ് വീതികൂട്ടൽ , ഗുരുവായൂർ ആൽത്തറ റോഡ് വീതികൂട്ടാനും ഗുരുവായൂർ മമ്മിയൂരിലെ വീതികുറഞ്ഞ ഭാഗം വീതി കൂട്ടൽ , പുന്നയൂർക്കുളം – ചങ്ങരംകുളം റോഡ് നവീകരണം , ചാവക്കാട് – കുന്നംകുളം റോഡ് വീതികൂട്ടി നവീകരിക്കൽ എന്നിവയാണ് പദ്ധതികൾ , ഭരണാനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഈ റോഡുകളുടെ വികസനത്തിനുള്ള ഫണ്ട് അനുവദിക്കും 585 കിലോമീറ്റർ നീളത്തിൽ കോവളം മുതൽ ബേക്കൽ വരെയുള്ള വെല് കോസ്റ്റ് കനാൽ നിർമാണം 2020 – 21 – ൽ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ബജറ്റിൽ പറയുന്നു . വെസ്റ്റ് കോസ്റ്റ് കനാൽ ഗുരുവായൂർ മണ്ഡലത്തിലെ കനോലി കനാലിലൂടെയും കടന്നുപോകുന്നത് . മണ്ഡലത്തിന് നേട്ടമാകും . തീരദേശ പാക്കേജിന്റെ ഭാഗമായി കടൽഭിത്തിക്കും പുലിമുട്ടിനുമായി ബജറ്റിൽ 57 കോടിയുടെ പദ്ധതിയുണ്ട് . ഇതിൽ മണ്ഡലത്തിലെ കടപ്പുറം , ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ കടലേറ്റമേഖലയുടെ സംരക്ഷണവും ഉൾപ്പെട്ടേക്കും . മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കുടുംബം ഒന്നിന് 10 ലക്ഷം രൂപ വീതം 2450 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട് . കടലോര മേഖല കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിന് ഇതും നേട്ടമാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button