ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ചരിത്ര പ്രസിദ്ധമായ തീയ്യരമ്പലം നിലനിന്നിരുന്ന സ്ഥലത്തുണ്ടായിരുന്ന സ്മാരകം സംരക്ഷിക്കുന്നതിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഗുരുവായൂർ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ റിസപ്ഷനിസ്റ്റ് ആയി ക്ലർക്ക് മാരെ നിയോഗിക്കുന്നതിന് ഭരണസമിതി തീരുമാനിച്ചു. നിലവിൽ ശ്രീവത്സം ഗസ്റ്റ് ഹൗസ് റിസപ്ഷനിൽ പ്രവർത്തിഎടുക്കുന്ന ക്ലാസ് ഫോർ ജീവനക്കാർക്ക് പകരമാണ് ഉയർന്ന തസ്തികയിലുള്ള ജീവനക്കാരെ നിയോഗിക്കുന്നത്. ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവ വികാസത്തെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഭരണസമിതി യോഗത്തിൽ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ശ്രീ കെ അജിത്ത് Ex MLA, ശ്രീ എ വി പ്രശാന്ത്, ശ്രീ കെ വി ഷാജി, ശ്രീ ഇ പി ആർ വേശാല മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ശ്രീ എസ് വി ശിശിർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു