മഞ്ഞളിൽ ആറാടി ഇടത്തരികത്തുകാവ് ഭഗവതി

ഗുരുവായൂർ : ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് ഇന്ന് ദേവസ്വം വക താലപ്പൊലിയാണ് . ക്ഷേത്രത്തിൽ രാവിലെ അഭിഷേകം, അലങ്കാരം, കേളി എന്നിവയോടെ താലപ്പൊലി ചടങ്ങുകൾ ആരംഭിച്ചു. സഹോദരി സ്ഥാനമുള്ള ദേവിയുടെ താലപ്പൊലിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗുരുവായൂർ ക്ഷേത്ര നട പൂജകൾക്കുശേഷം 11 30ഓടെ അടച്ചു. തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ ഭഗവതി പുറത്തേക്ക് എഴുന്നെള്ളി. വൈക്കം ചന്ദ്രനും സംഘവും മേളം നയിച്ചു. ഗുരുവായൂർ ഇന്ദ്രസെൻ ഭഗവതിയുടെ തിടമ്പേറ്റി. വിഷ്ണുവും ശ്രീധരനും പറ്റാനകളായി. കിഴക്കേനടയിൽ 3 ആനകൾ അണിനിരന്ന് എഴുന്നള്ളത്ത് തിരിച്ചെത്തുമ്പോഴേക്കും നടപ്പുരയാകെ നിറപറകൾ കൊണ്ട് നിറച്ചു. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ അരങ്ങേറിയ പാണ്ടിമേള തോടെയാണ് തിരിച്ചെഴുന്നള്ളത്ത് നടന്നത്. പറകൾ ചൊരിഞ്ഞ് കോമരം കല്പന ചൊല്ലി. മഞ്ഞളും കുങ്കുമവും പ്രസാദമായി സ്വീകരിച്ച് ഭക്തർ ദേവീപ്രീതി നേടി. തുടർന്ന് നാഗസ്വര ത്തോടെ കുള പ്രദക്ഷിണം നടന്നു. പറയെടുപ്പില്‍ നൂറുകണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹമേറ്റുവാങ്ങി. ചുവപ്പ് പട്ടണിഞ്ഞ് ഭഗവതിയുടെ വാളും, ചിലമ്പുമായി കോമരം ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്, അരി, മലര്‍, അവില്‍, പൂവ്വ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച് പറകള്‍ ചൊരിഞ്ഞ് പൂക്കളെറിഞ്ഞാണ് കോമരം ഭക്തജനത്തിന് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്.

Photos by Unni Bhavana

സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം ദീപാലങ്കാരം, കേളി എന്നിവയും രാത്രി ഏഴിന് ഗുരുവായൂർ ശശി മാരാരുടെ നേതൃത്വത്തിൽ തായമ്പകയും ഉണ്ടാകും. രാത്രിയിലും പഞ്ചവാദ്യം മേളം എന്നിവയുടെ അകമ്പടിയിൽ എഴുന്നള്ളിപ്പ് ഉണ്ടാകും. പഞ്ചവാദ്യം വൈക്കം ചന്ദ്രനും മേളം പെരുവനം കുട്ടൻ മാരാരും നയിക്കും . 53 ദിവസങ്ങളിലായി നടന്ന കളംപാട്ട് ഇന്ന്സമാപിക്കും . ശനിയാഴ്ച പുലർച്ചെയോടെയുള്ള കളംപാട്ട്, കളംപൂജ എന്നിവയോടെ താലപ്പൊലി ചടങ്ങുകൾ അവസാനിക്കും.
താലപ്പൊലി ദിനത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ഗുരുവായൂർ ജി എൻ രാമകൃഷ്ന്റെ അഷ്ടപദിയും, ഗുരുവായൂർ ദേവസ്വം, അദ്ധ്യാപകൻ ഡോ. വി അച്യുതൻ കുട്ടി യുടെ നേതൃത്വത്തിൽ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായി . സന്ധ്യക്ക് 6. 30 ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യം അവതരിപ്പിക്കുന്ന കഥകളി “ദക്ഷയാഗം” അരങ്ങേറി. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻനാണ് ദക്ഷനായി വേഷമണിയുന്നത് .കലാമണ്ഡലം അരുൺവാര്യരാണ് ശിവൻ .

https://youtu.be/riV9e0qPuko

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button