ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുടെ ഓൺലൈൻ ബുക്കിങ് തുടങ്ങി . ഒന്നര ലക്ഷം രൂപ ദേവസ്വത്തിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി അടച്ച് ബുക്ക് ചെയ്യാം . വഴിപാടുകാരന്റെ പേര് , വിലാസം , ഫോൺ നമ്പർ , നോമിനിയുടെ പേര് തുടങ്ങിയവ ചേർത്ത് www. guruvayurdevaswom.nic.in എന്ന വിലാസത്തിലാണ് ബുക്ക് ചെയ്യേണ്ടത് .
ഓൺലൈനിൽ ആദ്യ ബുക്കിങ് നടത്തി ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു . ഒരു ദിവസം അഞ്ചു പേരുടെ വഴിപാടായി ഉദയാസ്തമന പൂജ നടക്കുന്നുണ്ട് . 1996 ൽ ബുക്ക് ചെയ്തവരുടെ പൂജകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് . നിലവിലെ ബുക്കിങ് പ്രകാരം പൂജ നടത്തിത്തീരാൻ 2026 വരെ കാത്തിരിക്കണം . കഴിഞ്ഞ മാസം വരെ ഒരു ലക്ഷം രൂപയായിരുന്നു ഉദയാസ്തമന പൂജയുടെ നിരക്ക് . നിശ്ചിത തുക മുൻകൂറായി അടക്കുകയും പിന്നീട് പൂജാ ദിവസത്തിന്റെ ഊഴം വരുമ്പോൾ ബാക്കി തുക അടയ്ക്കലുമായിരുന്നു പതിവ് . എണ്ണയുടേയും മറ്റും വില വർധിക്കുന്നതിനനുസരിച്ച് തുകയിൽ ചെറിയ മാറ്റമുണ്ടാകാറുണ്ട് . എന്നാൽ , ഓൺലൈൻ ബുക്കിങ് ആയതോടെ ഒന്നര ലക്ഷം രൂപ മുൻകൂർ അടക്കണം . പിന്നീട് അധികം തുക അടക്കേണ്ടി വരില്ല .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here