ഗുരുവായൂർ ഉത്സവം 2020; പ്രാദേശികക്കാരുടെ യോഗത്തിൽ വൻ ജന പങ്കാളിത്തം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപെട്ടു ദേവസ്വം ഇന്നലെ നടത്തിയ പ്രാദേശികക്കാരുടെ യോഗത്തിൽ വൻ ജനാവലി. ദേവസ്വം ഓഫീസിലെ കുറൂരമ്മ ഹാളിൽ ഇന്നലെ വൈകിട്ടു 4നു ദേവസ്വം ചെയർമാൻ കെ. ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ , കഴിഞ്ഞ ഭരണസമിതിയിലും മെമ്പറായ
എ. വി. പ്രശാന്ത്, പുതിയ മെമ്പർമാരായ കെ അജിത്ത്, കെ. വി. ഷാജി, ഇ. പി. ആർ വേശാല മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇക്കൊല്ലം സ്റ്റേജ് പരിപാടിക്കായി 35 ലക്ഷം രൂപ അനുവദിച്ചതായി ചെയർമാൻ അറിയിച്ചു . കഴിഞ്ഞ വർഷം ഇത് 22 ലക്ഷമായിരുന്നു. പൂർണ്ണമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കിയുള്ള ഉത്സവം ആയിരിക്കണം ഇക്കൊല്ലത്തെ എന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടനകളുടെ ഭാരവാഹികൾ ഭരണസമിതി യോട് അഭ്യർത്ഥിച്ചു . ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് ചെയർമാൻ പറഞ്ഞു . മാർച്ച് ആറിന് മൂന്നുമണിക്ക് ആനയോട്ടവും രാതി കൊടിയേറ്റവുമാണ്. 15ന് ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും . ഫെബ്രുവരി 27 മുതൽ ക്ഷേത്രാത്സവത്തിന്റെ ഭാഗമായുള്ള സഹസ്ര കലശച്ചടങ്ങുകൾ നടക്കുന്നതിനാൽ അന്നു മുതൽ മാർച്ച് അഞ്ചു വ രെ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ നാലമ്പലത്തിനകത്തേക്കു പ്രവേശിപ്പിക്കുന്നതല്ല.

https://youtu.be/ZmVCEtYy0ys

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *