ഗുരുവായൂർ: കഴിഞ്ഞ 53 ദിവസമായിഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത്കാവ് ഭഗവതിക്ഷേത്രത്തിൽ കളമെഴുത്തുപാട്ട് നടത്തുന്ന പാരമ്പര്യ കലാകാരന്മാരായ കല്ലാറ്റ് കൃഷ്ണദാസ് കുറുപ്പിനെയും മകൻ വിഷ്ണുവിനെയും, ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം നിയുക്ത വേഷം ആശാൻ മുരളി അകമ്പടിയേയും നാരായണാലയത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രാചാര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു .

യോഗത്തിൽ ക്ഷേത്രം വാർഡ് കൗൺസിലർ ശ്രീമതി ശോഭാ ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ആഞ്ഞം മധുസൂദനൻ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. ജനു ഗുരുവായൂർ, ഗുരു ഗുരുവായൂർ വേണുഗോപാൽ ആലക്കൽ,മണികണ്ഠ വാരിയർ, അഡ്വ.രവിചങ്കത്ത്, ശ്രീകുമാർ പി.നായർ, ആലക്കൽ രാധാകൃഷ്ണൻ, പി.കെ. കൊച്ചുമോൻ, ഒ.വി രാജേഷ്, ബാല ഉള്ളാട്ടിൽ, കെ.സുഗതൻ എന്നിവർ പ്രസംഗിച്ചു.