ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന്റെ വാർഷികദിനാ ഘോഷവും കോളജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ റവ. ഡോ.സി.ഫിലോ ജീ സിനും ഗണിതശാസ്ത്ര വിഭാഗം മേധാവി റവ. സി. ഷേർളി തട്ടിലിനുമുള്ള യാത്രയയപ്പു സമ്മേളനവും ഫെബ്രുവരി 4 -ാം തിയ്യതി 2 മണിക്ക് കോളജ് ഒാഡിറ്റോറ്റിയത്തിൽ വച്ച് നടന്നു.

കോളേജ് മാനേജർ റവ. സി ലിറ്റിൽ മേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി റെജിസ്ട്രാർ ഡോ. ജോഷി സി. എൽ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ റവ. സി ജീസ്മ തെരേസ് കോളേജ് റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് ചാപ്പലിൻ റവ. ഫാ. സതീഷ് കാഞ്ഞിരപ്പറമ്പിൽ , പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി നൂർജഹാൻ മജീദ്, സ്റ്റാഫ് പ്രതിനിധി ശ്രീമതി എസ്തർ മാണി, ശ്രീമതി റോസ് പോൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീമതി സിത്താര കെ. ഉറുമ്പിൽ, കോളേജ് ചെയർപേഴ്സൺ കുമാരി ഗായത്രി എം. ആർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോളജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ റവ. ഡോ. സി. ഫിലോ ജീസ്, റവ. സി. ഷേർളി തട്ടിൽ എന്നിവർ മറുപടി പ്രസംഗം നടത്തി ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി ജൂലി ഡൊമിനിക്ക് സമ്മേളനത്തിന് സ്വാഗതവും, സംസ്കൃതം വിഭാഗം മേധാവി ഡോ. ജസ്റ്റിൻ പി. ജി നന്ദിയും അിറയിച്ചു. തുടർന്ന് സമ്മാനദാനവും വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here