ചൈനയിൽ നിന്നും പടർന്നു കൊണ്ടിരിയ്ക്കുന്ന കൊറോണ വൈറസ് ബാധ പ്രതിരോധിയ്ക്കുന്നതിനായിലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സ് നടത്തിയ ബോധവത്ക്കരണ ക്ലാസ്സും സൗജന്യ മാസ്ക് വിതരണവും ഗുരുവായൂർ ദേവസ്വംഹോസ്പിറ്റലിൽ വെച്ച് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ Ln.ശ്രീ M.D. ഇഗ്നേഷ്യസ് PMJF ഉദ്ഘാടനം ചെയ്തുഗുരുവായൂർ മുനിസിപ്പൽ ഉപാദ്ധ്യക്ഷനും, ആക്ടിങ്ങ് ചെയർമാനുമായ ശ്രീ അഭിലാഷ് v ചന്ദ്രൻ മുഖ്യാഥിതിയായിരുന്നുറോയൽ കോളേജ് പ്രിൻസിപ്പാൾ Dr. റോമിയോ ജെയിംസ് ബോധവത്ക്കരണ ക്ലാസ്സ് നടത്തി ജോയിൻറ് കാബിനറ്റ് സെക്രട്ടറി Ln ബിജോയ് ആലപ്പാട്ട്, ദേവസ്വം ഹോസ്പിറ്റൽ സൂപ്രണ്ട് Dr. മധു, GST കോർഡിനേറ്റർ Ln ജെയിംസ് വളപ്പില, റീജിയൻ ചെയർമാൻ – Ln ഷാബു തോമസ്, സോൺ ചെയർമാൻ – Ln K.P. സൈമൺ, PR0.Ln T.D. വാസുദേവൻ, എന്നിവരുടെ സാന്നിദ്ധ്യം പരിപാടിയ്ക്ക് ഉത്തേജനമായി. ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സ് പ്രസിഡണ്ട് Ln PSചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി Ln ശ്രീ N.രാജൻ സ്വാഗതവും, ട്രഷറർ Ln ശ്രീ A.S.ഹരിദാസ് നന്ദിയും പറഞ്ഞു.