ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം മെട്രോ ഹാളിൽ വെച്ചു നടത്തി. പ്രസിഡന്റ് ബാബു വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഷ്താക്അലി, ഗുരുവായൂർ മുനിസിപ്പൽ കൗൺസിലറും സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈലജ ദേവൻ, സി.ഫിലോ ജീസ് LF കോളജ് പ്രിൻസിപ്പാൾ, ഫാ. പത്രോസ് ബഥനി സ്കൂൾ പ്രിൻസിപ്പാൾ, ആന്റോ തോമസ്, കെ യു. കൃഷ്ണകുമാർ ചുമർചിത്രകലാകേന്ദ്രം പ്രിൻസിപ്പാൾ, ജെയ്സൺ ഗുരുവായൂർ, റാഫി നീലങ്കാവിൽ എന്നിവർ വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് സമ്മാന ദാനം നിർവ്വഹിച്ചു. ജന.സെക്രട്ടറി രാജഷ് ജാക്ക് സ്വാഗതവും കൺവീനർ ജ്യോതിഷ് ജാക്ക് ആമുഖപ്രസംഗവും ട്രഷറർ ഗിരീഷ് ഗീവർ നന്ദിയും പറഞ്ഞു. ഹംസകുട്ടി എം. പി., വാസുദേവൻ ടി.ഡി., രതീഷ് ഒ., ബിന്ദു ജെയ്സൺ എന്നിവർ ആശംസകൾ നേർന്നു. ഏററവും കൂടുതൽ പോയിന്റ നേടിയ സ്ക്കൂളിനുള്ള ട്രോഫിക്ക് അൻസാർ സ്കൂൾ അർഹരായി. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുളള ട്രോഫിക്ക് അമൽ സ്കൂൾ അർഹരായി. പ്രസ്തുത ചടങ്ങിൽ വെച്ച് 230 വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
